എന്റെ മുന്നില്‍
നിറക്കൂട്ടുകളായ്....
നീ ഇല്ലെങ്കില്‍
അന്ധകാരമാണ് എനിക്കിഷ്ടം
കാതില്‍
ശബ്ദവീചികള്‍ ആയ്....
നിന്‍ സ്വരമില്ലെങ്കില്‍
കേഴ്വിയില്ലായ്മയാണ് എനിക്കിഷ്ടം
എന്റെ പാതയില്‍
പിന്തുടരാനായ്...
നിന്‍ കാലടിപ്പാടുകളില്ലെങ്കില്‍
ബന്ധനമാണ് എനിക്കിഷ്ടം
എന്റെ ഇഷ്ടങ്ങള്‍
നിനക്കായ് മാത്രം ഉള്ളതാണ്
കാരണം
ഞാനെന്നും
നിന്നെ ഇഷ്ടപ്പെടുന്നു.....